Director & Patron
Fr. GEORGE SANKOORIKAL
Welcome to
Sankoorikal Family
A Place to gather and communicate solely
for Sankoorikal family members,
please register if you are a Sankoorikal family member
Director & Patron
1985-2021
NEWS
Your content has been submitted
Fr Sebastian Sankoorikal
Aramaic Project
Executive Committee
JOY PAUL SANKOORIKAL
Phone:
9947383973
PRESIDENT
MRS. MARY JOSE SANKOORIKAL
Phone:
8943259416
SECRETARY
SAJU JOSEPH SANKOORIKAL
Phone:
9846172442
TREASURER
DAVIS JOSEPH SANKOORIKAL
Phone:
0484 2492956
VICE PRESIDENT
ITTOOP KURUVILLA SANKOORIKAL
Phone:
9447291106
JOINT SECRETARY
GEORGE KURUVILLA SANKOORIKAL
Phone:
9895605046
AUDITOR
S.P. ANTONY
Phone:
9496449497
COMMITTEE MEMBERS
S.S. ANTONY
Phone:
9845002598
COMMITTEE MEMBERS
PAUL GEORGE
Phone:
0484 2492492
COMMITTEE MEMBERS
SUNNY KURUVILLA
Phone:
0484 2496154
COMMITTEE MEMBERS
MRS. LISA ANTONY
Phone:
0484 2492598
COMMITTEE MEMBERS
MRS. TINCY ANTONY
Phone:
9961254318
COMMITTEE MEMBERS
JOSE PAUL MA. Phd
Phone:
9446501730
CONVENER, FAMILY HISTORY RESEARCH
കുടുംബചരിത്രത്തിന്റെ
പ്രസക്തി
ജോയ്‌പോള്‍ ശങ്കുരിയ്ക്കല്‍
പ്രസിഡന്റ്, ശങ്കുരിയ്ക്കല്‍ കുടുംബയോഗം
History
ചരിത്രം കെട്ടുകഥകളുടെ സമുച്ചയമാണെ് പറഞ്ഞു നടക്കു ചില പണ്ഡിതന്മാർ ഇപ്പോഴും ഉണ്ട്. ഇന്നലെയും, ഇന്നും, നാളെയും സത്യമാണ് ചരിത്രം. അതിന് പോറൽ ഏൽക്കുകയില്ല. നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്‌ക്കാരവും കെ'ിപുണരു ഒരു നാടാണ് കേരളം. വിദേശ ഭരണാധികാരികളുടെ പരസ്പര ആക്രമണങ്ങൾ കൊണ്ടും രാജാക്കന്മാരുടെ പരസ്പര സംഘടനങ്ങൾ കൊണ്ടും കേരള ചരിത്രത്തിന് പോറലേൽപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. ചരിത്ര സത്യങ്ങളെ തിരുത്തി, ധീരദേശാഭിമാനികളേയും ആദ്ധ്യാത്മിക പിതാക്കളെ അവഗണിക്കുവാൻ യുക്തിയെ കൂട്ടുപിടിച്ച് ചിലർ നടത്തിയ ശ്രമങ്ങളോ, ചരിത്ര സത്യങ്ങൾ ആലേഖനം ചെയ്ത ---- സ്മാരക ശിലകളും കുഴിച്ചുമൂടിയതു കൊണ്ടോ കാലത്തിന്റെ ധമനികളിൽ ഒഴുകു ചരിത്ര നദി വറ്റി പോവുകയില്ല. കാലമാകുന്ന കടൽ തീരത്ത് മനുഷ്യർക്ക് വഴികാട്ടുന്ന വിളക്കുമാടങ്ങളാണ് ചരിത്രം.
യേശുക്രിസ്തുവിന്റെ ശിഷ്യനായ വിശുദ്ധ തോമസ് അപ്പസ്‌തോലൻ ഭാരതത്തിന്റെ ദക്ഷിണ പശ്ചിമ തീരത്ത് ഏഴരപള്ളികൾ സ്ഥാപിച്ചു എന്ന് വിശ്വസിക്കുന്നു. മാർത്തോമാ ക്രൈസ്തവർ പരമ്പരാഗതമായി കാതോട് കാത് പകർന്ന് ലഭിച്ച വിശ്വാസാനുഷ്ഠാനങ്ങളിൽ ഇന്നും തോമസ് അപ്പസ്‌തോലന്റെ പാദമുദ്ര പതിഞ്ഞു ചരിത്ര സത്യങ്ങൾക്ക് സാക്ഷികളായി ക്രൈസ്തവ സമൂഹം നിലകൊള്ളുന്നു. എ ഡി 52 ൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത തുറമുഖമായ മുസ്സിരീസിൽ (കൊടുങ്ങല്ലൂരിൽ) എത്തിച്ചേരുതിന് മുമ്പ് തന്നെ തോമാസ് ശ്ലീഹാ പാലസ്തീന, മെസെപ്പൊട്ടോമിയ, പേർഷ്യ, എത്യോപ്യ, സിറിയ തുടങ്ങിയ ദേശങ്ങളിൽ കൃസ്തുവിനെ പ്രസംഗിച്ചു എന്നും എ ഡി 35 മുതൽ തന്നെ തോമാസ് ശ്ലീഹാ യേശുവിനെ അറിയാത്ത ജനതകളിലേക്ക് കടുന്നു ചെന്ന് കൃസ്തുദർശനം പകർന്നുകൊടുത്തുവെന്നും അനേകം പേരെ യേശുകൃസ്തുവിന്റെ നാമത്തിൽ ജ്ഞാനസ്‌നാനം ചെയ്യിച്ചുവെന്നും 1958 ൽ പ്രസിദ്ധീകരിച്ച മാരാമത്ത് പകലോമറ്റം ചക്കാലയിൽ കുടുംബ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുത് ചരിത്രസത്യം തെയാണ്. ബി സി 95 മുതൽ എ ഡി 48 വരെ വടക്കേ ഇന്ത്യയിൽ ഭരിച്ച അതി പ്രശസ്തനായ രാജാവായിരുന്നു 'ഗോഡോ ഫോറസ്റ്റ്' ഇദ്ദേഹത്തിന്റെ ഭരണകാലം ഭാരതചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. എ ഡി ഓം നൂറ്റാണ്ടിന്റെ ആരംഭത്തിന് മുമ്പ് തന്നെ യഹൂദന്മാർ ഭാരതവുമായി വ്യാപാരബന്ധങ്ങളിൽ ഏർപ്പെ'ട്ടിരുന്നതായി പ്രശസ്ത ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ളയും, പി കെ ഗോപാലകൃഷ്ണനും രേഖപ്പെടുത്തിയിട്ടുണ്ട്. എ ഡി 52 ൽ പാലയൂരിൽ തോമാശ്ലീഹായിൽ നിന്നും മാമോദീസ സ്വീകരിച്ച നമ്പൂതിരമമാർ ശങ്കരപുരി, പകലോമറ്റം, കള്ളി, കാളിക്കാവ് എന്ന പുരാതന ഇല്ലങ്ങളിലേതായിരുന്നു എാണ് ചരിത്രം.
ജ്ഞാനസ്‌നാനം സ്വീകരിക്കാതെ വേറെ നാട്ടിലേക്ക് പോയ ചില ഇല്ലങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് കുറവങ്ങാട്ട'്മന. കുറവങ്ങാട്ടു മനയിലെ ഏതാനും ചില കുടുംബങ്ങൾ കൃസ്തുവിശ്വാസത്തിലേക്ക് വന്നതായും മനയുടെ അവശിഷ്ടങ്ങൾ അടുത്തകാലം വരെ ഉണ്ടായിരുതായും ഫാ. കെ സി മറ്റത്തിന്റെ 'ചരിത്രചർച്ച' എ ഗ്രന്ഥം ഉദ്ധരിക്കുവാൻ ഈ ശങ്കുരിയ്ക്കൽ കുടുംബചരിത്ര രചയിതാവ് ശ്രമിച്ചിരിക്കുന്നു. അതിലെ മറ്റൊരു സൂചന കാളത്ത് നമ്പൂതിരിയുടെ ഉടമസ്ഥാവകാശം 1910 ൽ ഒലക്കയിൽ പാവുണ്ണി മാണി വാങ്ങിച്ചു എന്നതും കുറവങ്ങാട്ടു മന സ്ഥിതി ചെയ്തിരുന്ന സ്ഥലം കുറവിലങ്ങാട്ടായി പരിണമിച്ചു എതും മാത്രമല്ല മറവിയുടെ മാറാലക്കെട്ട'ിൽ മറഞ്ഞ് മറുപോയ ഒരു ചരിത്രസത്യമാണ്. കടുത്തുരുത്തി പണ്ട് ഒരു കടൽ തുരുത്ത് ആയിരുന്നു എതാണ് വസ്തുത. കടുത്തുരുത്തി അല്ല ആ സ്ഥലം കടിച്ചിരുത്തിയായിരുന്നുവെന്നും അതിനെ പൗരാണികമായ ഒരു ഐതിഹ്യവും നിലവിലുണ്ട്.
കൈലാസത്തുനിും 'ദീർഘകായൻ' എന്ന യക്ഷൻ 3 ശിവലിംഗങ്ങളുമായി ദക്ഷിണേന്ത്യയിലേക്ക് പറന്നെത്തുന്നു. ഓരോന്നും ഓരോ കൈകളിലും ഒന്ന് വായിലും കടിച്ചുപിടിച്ചിരിക്കുന്ന്ു. 3 ശിവലിംഗങ്ങളുടേയും പ്രതിഷ്ഠിക്കുവാൻ ഉപയുക്തമായ സ്ഥലം തേടിയാണ് യക്ഷന്റെ പ്രയാണം. യക്ഷൻ കുറവങ്ങാട്ട് പ്രദേശത്ത് എത്തിച്ചേർന്നു. അവിടെ ഒരു കാളിക്ഷേത്രം കണ്ണിൽ പെടുകയും ചെയ്തു. ആ ഭാഗങ്ങളിൽ യക്ഷൻ ഇറങ്ങി ഇടതു കയ്യിലുള്ള ശിവലിംഗം വച്ച സ്ഥലം വൈയ്ക്കമായി. വലതുകയ്യിലുള്ളത് ഏറ്റുമാനൂരായി. വായിലുള്ളതിനെ കടൽതുരുത്തിനിടയിൽ കടിച്ചിരുത്തി. ആ പ്രദേശം കടിച്ചിരുത്തി എറിയപ്പെടുകയും പിന്നീട് കടുത്തുരുത്തിയായി.
വിദേശികൾ കുരുമുളക്, അടയ്ക്ക എിവ വാങ്ങുവാൻ കപ്പലുകളുമായി കടുത്തുരുത്തിയിൽ വന്നതായും രേഖകളുണ്ട്.
ശങ്കരപുരി ശങ്കുരിയ്ക്കൽ ആയതും പാലയൂരിൽ നിന്നും കുറവിലങ്ങാട് എത്തിച്ചേർന്നതും പകലോമറ്റം, കള്ളി, കളിക്കാവ് മനക്കാരും ജലമാർഗ്ഗം കൊക്ക മംഗലത്തും തുടർന്ന് കടുത്തുരുത്തിയിലും എത്തിച്ചേർതായിട്ടാണ് ചരിത്രവും ശങ്കുരിയ്ക്കൽ കുടുംബ ചരിത്രരേഖകലിൽ ഉൾപ്പെടുത്തിയതും ഔചിത്യപൂർവ്വം തന്നെ.
കുറവിലങ്ങാടിന്റെ മറ്റൊരു മഹത്വവും ഈ കുടുംബചരിത്രഗ്രന്ഥത്തിൽ ആലേഖനം ചെയ്തിട്ടുള്ളതും ശ്രദ്ധേയമാണ്. പരിശുദ്ധ കന്യാമറിയം എ ഡി 335 ൽ ഒരു അമ്മാമ്മയുടെ രൂപത്തിൽ വിശന്നും, ദാഹിച്ചും, വലഞ്ഞ് ഇടയക്കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടുവെും കല്ലുകളിൽ നിന്നും അപ്പവും ദാഹമകറ്റാൻ നീരുറവയും കാണിച്ചുകൊടുത്തു. അത് മൂന്നും നോമ്പു തിരുനാളിലാണെുള്ള ചരിത്രവും ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മൂന്നു നോമ്പിൽ സംഭവിച്ച മറ്റൊരു അത്ഭുതവും ഈ ഗ്രന്ഥത്തിലുണ്ട്. വേനലും മഴയും വ്യത്യാസമില്ലാതെ ഒഴുകുന്ന നീരുറവ ഇന്നൊരു തീർത്ഥാടനകേന്ദ്രമാണെ ചരിത്രസത്യം ഈ നിലപാടുകളെ സത്യസന്ധമാക്കുന്നു.
പരിശുദ്ധ അമ്മ ലിസ്യൂയിൽ പ്രത്യക്ഷപ്പെട്ടതും മൂന്ന് ഇടയക്കുട്ടികൾക്കായിരുന്നു. അമ്മ ഭൂമിയിൽ ജീവിച്ചിരു കാലത്ത് സാധാരണക്കാരിൽ സാധാരണക്കാരായ ആട്ടിടയന്മാർക്കും, പാമരന്മാരായ മുക്കുവരോടൊപ്പം ആയിരുന്നു എന്ന വസ്തുത സ്മരണീയമാണ്. വേളാങ്കണ്ണിയിലെ അത്ഭുതദർശനം ലഭിച്ചതും ഒരിടയബാലനായിരുന്നു. നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളാണ് അമ്മയെ കണ്ടിട്ടുള്ളതും. ലൂർദ്ദിലും സംഭവിച്ചതും അപ്രകാരം തന്നെ.
ക്രിസ്തുദർശനവും വിശ്വാസവും തോമസ് പുണ്യവാളൻ, പാലയൂരിൽ വെച്ച് പകർന്ന് കൊടുത്തത്. സവർണ്ണരായ നമ്പൂതിരമമാർക്കായിരുന്നു. കുറവിലങ്ങാട്ട് പള്ളിയുടെ ചരിത്രത്തിൽ തീണ്ടലും ആയിട്ടുള്ള ആചാരങ്ങൾ ആചരിക്കുവാൻ കാരണം മാർത്തോമാ ക്രൈസ്തവരുടെ ആഢ്യമനോഭാവം ആയിരുന്നു. ക്രിസ്തുവിൽ വിശ്വസിക്കുവർ എല്ലാവരും സമന്മാരാണെന്ന വി. പൗലോസ് ശ്ലീഹായുടെ മൊഴിയും എല്ലാവരും നിന്റെ സഹോദരന്മാർ ആണെന്ന ക്രിസ്തുവിന്റെ തിരുമൊഴിയും അനുസരിച്ച് യഹൂദരെയോ, ഗ്രീക്കുകാരെയോ ഈശ്വര സന്നിധിയിൽ വ്യത്യാസമില്ലെന്ന തിരുവെഴുത്ത് ഒരു പക്ഷേ ആഢ്യത്വം കൊണ്ട് അന്ധരായ സവർണ്ണ ക്രൈസ്തവരെ ബാധിച്ചില്ല.
കുറവിലങ്ങാട് പള്ളിയിൽ കാഴ്ചകൾ സമർപ്പിക്കുവാൻ സവർണ്ണർക്ക് പള്ളി അങ്കണവും താഴ് ജാതിക്കാർക്ക് കുരിശ്ശടിയും നിശ്ചയിച്ചിരുത് ഈ കുടുംബചരിത്രത്തിൽ രേഖപ്പെടുത്തിയത് സവർണ്ണചിന്തകളകറ്റുവാനും ജ്ഞാനസ്‌നാനം സ്വീകരിച്ച സകലരും ക്രിസ്തുവിൽ ഓന്നാണെന്ന് ബോദ്ധ്യപ്പെടുത്തുതിനും ആണെ് മനസ്സിലാക്കാം.
ശങ്കുരിയ്ക്കൽ കുടുംബചരിത്രത്തിലൂടെ മിഴിമുനകൾ നീളുമ്പോൾ രണ്ടായിരം വർഷത്തെ ക്രൈസ്തവ ചരിത്രത്തിന്റെ പരിണാമസിദ്ധാന്തങ്ങളും തോമാശ്ലീഹായിൽ നിന്നും യേശുദർശനം ലഭിച്ച നാല് ഇല്ലക്കാരുടെ പ്രകടനങ്ങളേയും സമാധാനമായ വാസസ്ഥലങ്ങൾ തേടിയുള്ള പലായനങ്ങളും സവിസ്തരം രേഖകൾ സഹിതം പ്രതിഫലിച്ചിരിക്കുന്നു.
പാലയൂർ ശങ്കരപുരി ഇല്ലത്തിലെ ശ്രേഷ്ഠപുരോഹിതനായിരു മഹാദേവൻ നമ്പൂതിരിയാണ് ആദ്യം സ്‌നാനം സ്വീകരിച്ചത് എന്ന അവകാശവാദം ശങ്കരമംഗലം കുടുംബചരിത്രത്തിൽ രേഖപ്പെടുത്തിയി'ട്ടുണ്ട്.
ശങ്കരപുരി ഇല്ലത്തെ ശങ്കരൻ നമ്പൂതിരിയാണ് ആദ്യമായി ജ്ഞാനസ്‌നാനം സ്വീകരിച്ചു എന്ന് 'കുലത്താക്കൽ' കുടുംബചരിത്രത്തിലും സൂചിപ്പിക്കുമ്പോൾ ശങ്കരൻ നമ്പൂതിരി ജ്ഞാനസ്‌നാനം സ്വീകരിച്ചതോടെ ശങ്കരപുരിയായി ചുരുങ്ങിയെന്നും പാലയൂർ എന്ന പ്രദേശം അക്കാലത്ത് ഒരു തുറമുഖത്തിന്റെ സാമീപ്യം പുലർത്തിയിരുതിനാലും കരയ്ക്ക് അടുക്കു കടൽ ശംഖുകളെ ശേഖരിച്ച് നിലത്തു വിരിച്ചി'ന്നിരിക്കുതായതുകൊണ്ട് ശങ്കുവിരിയ്ക്കൽ എന്നും ആ സ്ഥലത്തിന് പേരു വന്നതായും ശങ്കുവിരിയ്ക്കൽ ശങ്കുരിയ്ക്കൽ ആയി രൂപാന്തരപ്പെട്ടതും ഈ ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാരമ്പര്യ വിശ്വാസവും ഐതിഹ്യവും പാലയൂർ അമ്പലക്കുളത്തിനരികെ ചെന്നെത്തിയ തോമസ് പുണ്യവാളൻ (കേരള ചരിത്രകാരൻ ശ്രീധരമേനോനും തോമസ് പുണ്യവാളൻ എന്ന് കുറിച്ചിട്ടുണ്ട്) ഒരു കാഴ്ച കണ്ട് മുട്ടിന് മേലെ വെള്ളത്തിൽ കുളത്തിൽ നിൽക്കു നാല് നമ്പൂതിരി യുവാക്കളെ (കന്തീശാകുട്ടികൾ എന്ന് പേരുണ്ടായതായും പാരമ്പര്യവിശ്വാസം) കണ്ട് അവർ തമർപ്പണം ചെയ്തുകൊണ്ട് നിൽക്കുന്നു.
മുകളിലേക്ക് എറിയന്ന വെള്ളം താഴേക്ക് വീഴുന്നു. വീണ്ടും എറിയുന്നു. അപ്പസ്‌തോലൻ കാരണം തിരക്കി. ഈശ്വരന് അർപ്പണം ചെയ്യുന്നു എന്നവർ പറഞ്ഞു. ഈശ്വരന് സമർപ്പിക്കു ജലം തിരികെ കുളത്തിൽ തന്നെ പതിക്കുതെന്താണ് തോമസ് ശ്ലീഹായ്ക്ക് സംശയം. പക്ഷേ സംശയക്കാരനായ തോമസ് ശ്ലീഹാ എന്ന് വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംശയനിവാരണം കിട്ടിയാലേ തോമസ് ശ്ലീഹാ അടങ്ങൂ എന്നുമറിയാം.
വെള്ളം തിരിച്ചുവരാതെ മേലെ നിൽക്കുമോ യുവാക്കളുടെ സംശയം. ആ ചോദ്യം മഹാദേവൻ നമ്പൂതിരിയുടേയോ ശങ്കരൻ നമ്പൂതിരിയുടേയോ എന്ന് വ്യക്തമല്ല. 'ക്രിസ്തുവിന് സമർപ്പിച്ചാൽ ജലം മേലെ നിൽക്കും, കോരുന്നിടത്ത് കുഴിയുമുണ്ടാകും' പുണ്യവാളൻ പറഞ്ഞു. അത്ഭുതത്തോടെ യുവാക്കൾ കാണിക്കുവാൻ ആവശ്യപ്പെട്ടു. 'ഞാൻ കാണിച്ചാൽ ക്രിസ്തുവിൽ വിശ്വസിക്കുമോ' ആയിരം വട്ടം തയ്യാർ യുവാക്കൾ പ്രത്യുത്തരിച്ചു. വിശുദ്ധൻ വെള്ളത്തിലേക്ക് ഇറങ്ങി. മിഴികൾ ആകാശത്തേക്ക് ഉയർത്തി പ്രാർത്ഥിച്ച ശേഷം വെള്ളം കോരി ഇരു കൈപ്പത്തികളും ചേർത്തുവെച്ച് വെള്ളം കോരി മുകളിലേക്ക് എറിഞ്ഞു. അത്ഭുതം വെള്ളം അവിടെ നിന്നു. താഴെ കുഴിയും. നമ്പൂതിരി യുവാക്കൾ അത്ഭുതം കൊണ്ട് അന്തം വിട്ടു.
'ഇനി വെള്ളം താഴേക്ക് വരുത്തട്ടെ'' വിശുദ്ധന്റെ ചോദ്യം. അവിശ്വസനീയ കാഴ്ച കണ്ട് നമ്പൂതിരി കുട്ടികളുടെ തൊണ്ട അടഞ്ഞിരുതിനാൽ അവർ ആംഗ്യം കാണിച്ചു. വിശുദ്ധൻ വീണ്ടും പ്രാർത്ഥിച്ച് വെള്ളം താഴേക്ക് പതിച്ചു. വിശുദ്ധൻ കരയിലേക്ക് കയറി. നാലുപേരും വിശുദ്ധന്റെ പാദത്തിൽ കുമ്പിട്ടു. വീണ്ടും വെള്ളത്തൽ ഇറങ്ങി ജ്ഞാനസ്‌നാനം സ്വീകരിച്ചു. ഇതിൽ ഏത് ഇല്ലത്തിലെ യുവാവിനാണ് ആദ്യം നൽകിയത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഒരേ സ്ഥലത്ത് ഒരേ സമയത്ത് ഏത് ഭാഷയിൽ അപ്പസ്‌തോലൻ സംസാരിച്ചു എന്ന് ഒരു പണ്ഡിതൻ ചോദിച്ചു. നടപടി പുസ്തകത്തിൽ രണ്ടാം അദ്ധ്യായത്തിൽ 5 മുതൽ 12 വരേയുള്ള വാക്യങ്ങൾ ഈ സംശയത്തിന് മറുപടി. അപ്പസ്‌തോലൻമാർ അവരുടെ ഭാഷകളിൽ സംസാരിക്കുത് കേൾക്കുവർ അവരവരുടെ മാതൃഭാഷയിൽ മനസ്സിലാക്കുന്നു. അവർ പറയുത് അപ്പസ്‌തോലൻമാർക്കും മനസ്സിലാകുന്നു. ആദിമ നൂറ്റാണ്ടിൽ പരിശുദ്ധാത്മാവ് നൽകിയ വരപ്രസാദം ആണിത്.
ഈ കുടുംബ ചരിത്ര രചനയിൽ മാർ തോമാശ്ലീഹായെ കുറിച്ചും അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തിയ കുടുംബങ്ങളെക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്ന എല്ലാ ചരിത്രഗ്രന്ഥങ്ങളും സശ്രദ്ധം ഇതിന്റെ രചനയിൽ പഠിച്ചിട്ടുണ്ട് എന്ന് ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു. ഒട്ടേറെ ചിത്രങ്ങളുടേയും സംഭവങ്ങളുടേയും ചിത്രീകരണവും ഒരു കുടുംബവൃക്ഷത്തിന്റെ ചിത്രീകരണവും ഈ കുടുംബചരിത്രത്തിൽ ശോഭയണിയിക്കുന്നു.
ഒരദ്ധ്യായം വായിച്ചാൽ അടുത്തത് വായിക്കുവാനുള്ള കൗതുകമേറിയ ജിജ്ഞാസയും ഉണർത്തുന്ന നല്ല വായനക്ഷമത സത്യസന്ധമായ സമീപനം ഓരോ സംഭവങ്ങളും ആധികാരികത വ്യക്തമാക്കുവാനുള്ള തിയതികൾ പരിശോധിച്ചു വിവിധ ഗ്രന്ഥശാലകൾ സന്ദർശിച്ചു സ്ഥലങ്ങളുടെ വിശദീകരണം അടങ്ങുന്ന സമഗ്രമായ ഒരു ചരിത്രം ഈ കുടുബ ചരിത്ര ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു.
വരും തലമുറയ്ക്ക് പഠിക്കുവാനും പരിശോധിക്കുവാനും ഉപകരിക്കുന്ന ചരിത്രഗ്രന്ഥം തയ്യാറാക്കുവാൻ അഹോരാത്രം പരിശ്രമിച്ച പരിശ്രമശാലികളായ എല്ലാവരേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
ഈ പുരാതന കുടുബചരിത്രഗ്രന്ഥം മാർത്തോമായ ക്രൈസ്തവ സഭയുടെ ആധികാരിക ചരിത്രസമുച്ചയത്തിൽ പരിശോധിക്കും എന്ന് വിശ്വസിക്കുന്നു.
ഇന്ന് ഞാറയ്ക്കൽ ശങ്കുരിക്കൽ കുടുബ കൂട്ടായ്മയിൽ 130 കുടുംബങ്ങളും 350 ൽ പരം കുടുംബാംഗങ്ങളും ഉണ്ട്. അത് വീണ്ടും വളർന്ന് പടർ്ന്ന വികസിച്ചുകൊണ്ടിരിക്കുന്നു. 50 കുടുംബങ്ങൾ ഞാറയ്ക്കൽ പ്രദേശത്തും 60 കുടുംബങ്ങൾ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലും 20 കുടുംബങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ പ്രശസ്ത സേവനം നടത്തുന്നു. ഇതിൽ നിരവധി വൈദീകരും, കന്യാസ്ത്രീകളും ഉൾപ്പെടുന്നു. ഈ ചരിത്രഗ്രന്ഥ രചനയിൽ സഹായിച്ച എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുകയും അവർക്ക് പ്രത്യേകം പ്രത്യേകം സർവ്വേശ്വരനോട് പ്രാർത്ഥനകൾ സമർപ്പിക്കുന്നു.
Click below to read the digital copy
EVENTS
DEATH OF BOBBY ANTONY
03/01/2024
S/O S P Antony
Evelyn Sara Mark Sankoorikal
New Born Children
Mathew joseph Sankoorikal
New Born Children
Ava George Thomas Sankoorikal
11/12/2023
New Born Children
S.J Jose & Mary Jose
15/08/2023
Golden Jubilee - Wedding
Jennifer & Mathew Joseph
27/12/2022
New Life members
Mrs Girishma & Vinay Antony
14/5/2023
New Life members
S.S Jose
23/3/2023
Obituary
Mariamma Sebastian
28/10/2023
Obituary
Henry Mark Sankoorikal
New Born Children
Steve Paul Itoop Sankoorikal
New Born Children
Raphael George Paul
New Born Children
Rev. Sr Dominus
19/09/2023
Happy 90th Birthday
Rev. Sr. Annie Jose
03/05/2023
Golden Jubilee
Diya Mary & Jose Paul
18/10/2023
New Life members
Benjiamma Jacob
13/2/2023
Obituary
Shiela Koshy John
15/06/2023
Obituary
Death of S.V Joseph
23/11/2023